ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ വൻ സ്പിരിറ്റ് വെട്ടിപ്പ്;  4000 ലിറ്ററോളം സ്പിരിറ്റ് തട്ടിയതായി സൂചന 

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ വൻ സ്പിരിറ്റ് വെട്ടിപ്പ്. തിരുവല്ലയിലെ വളഞ്ഞവട്ടത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് മധ്യപ്രദേശിൽ നിന്ന് കൊണ്ടുവന്ന
4000 ലിറ്ററോളം സ്പിരിറ്റിലാണ് തട്ടിപ്പ് നടന്നതായ സൂചന ലീഗൽ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ടാങ്കറുകളുടെ ഭാരപരിശോധന നടത്തി.

സംസ്ഥാന സർക്കാറിന് കീഴിലുള്ള തിരുവല്ല വളഞ്ഞവട്ടത്തെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ബിവറേജസ് കോർപ്പറേഷൻ വേണ്ടി ജവാൻ റമ്മാണ് നിർമ്മിക്കുന്നത്. മധ്യപ്രദേശിലെ അസോസിയേറ്റഡ് ആൽക്കഹോൾ ആൻഡ് ബ്രൂവറിയിൽ നിന്ന് 1,15,000 ലിറ്റർ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാർ എടുത്തിരുന്നത് എറണാകുളത്തെ വിതരണ കമ്പനിയാണ്.

ഇന്ന് രാവിലെ ഫാക്ടറിയിൽ എത്തിയ രണ്ട് ടാങ്കറുകളിൽ സ്പിരിറ്റിന്റെ അളവിൽ കുറവുണ്ട് എന്നതായിരുന്നു എക്സൈസ് എൻഫോഴ്സ്മെൻറ് വിഭാഗത്തിന് ലഭിച്ച വിവരം. 40000 ലിറ്ററിന്റെ 2 ടാങ്കറും 35000 ലിറ്ററിന്റെ ഒരു ടാങ്കറുമാണ് ഉണ്ടായിരുന്നത്. രണ്ട് ടാങ്കറുകളിൽ നിന്നായി ഒൻപതര ലക്ഷം രൂപയും കണ്ടെടുത്തു.

ഫാക്ടറിയിലെ സ്പിരിറ്റിൻറെ കണക്ക്  സൂക്ഷിക്കുന്ന അരുൺ കുമാർ എന്ന ജീവനക്കാരന് നൽകാനുള്ള പണം എന്നാണ് ആണ് ടാങ്കർ ഡ്രൈവർമാരുടെ മൊഴി. ലീഗൽ മെട്രോളജി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നട ടാങ്കറിൽ ഭാര പരിശോധന നടത്തി.

ടാങ്കറിലെ സ്പിരിറ്റ് മാറ്റി ഫ്ലോ മീറ്റർ ഉപയോഗിച്ച് കണക്കെടുത്താൽ മാത്രമേ സ്പിരിറ്റ് വെട്ടിപ്പ് സ്ഥിരീകരിക്കാനാകൂ. എന്നാൽ ഔദ്യോഗിക വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ജീവനക്കാരുടെ സഹായത്തോടെ സ്പിരിറ്റ് വെട്ടിപ്പിന് പുറമെ അനുമതിയിലധികം സ്പിരിറ്റ് കടത്തിക്കൊണ്ടുവന്നതാകാമെന്നും എക്സൈസ് സംശയിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News