കൊടകര ബിജെപി കുഴല്‍പ്പണക്കേസ്; പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍

കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസില്‍ പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍. രേഖകള്‍ ഹാജരാക്കാന്‍ വീണ്ടും ധര്‍മ്മരാജന്‍ സമയം ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം 20 ലേക്ക് നീട്ടി.
അതേസമയം, കേസിലെ 6 പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ കോടതി തള്ളി.സംഭവം അന്വേഷണ ഘട്ടത്തിലായതിനാലാണ് ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ മാസം 23 ന് ധർമ്മരാജൻ സമർപ്പിച്ച ഹർജി കോടതി പരിഗണനയ്ക്കെടുത്തപ്പോൾ രേഖകൾ ഹാജരാക്കാൻ ധർമ്മരാജൻ കൂടുതൽ സമയമാവശ്യപ്പെടുകയായിരുന്നു. ധർമ്മരാജൻ്റെ ആവശ്യപ്രകാരമാണ് ഹർജി ഇന്നേക്ക് മാറ്റിയത്. എന്നാൽ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ  വീണ്ടും സമയമാവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഹർജി അടുത്ത 13ലേക്ക് മാറ്റി. അന്വേഷണ സംഘത്തിനു മുന്നിലും പണത്തിൻ്റെ അസൽ രേഖകൾ ഹാജറാക്കാൻ ധർമ്മരാജന് കഴിഞ്ഞിട്ടില്ല.

അതേസമയം, ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടുവന്ന പണമാണ് ഒരു സംഘം തട്ടിയെടുത്തതെന്നും. ധർമ്മരാജൻ പണത്തിൻ്റെ ക്യാരിയർ മാത്രമാണെന്നും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലൂരുവിലെ ചില ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നാണ് പണമെത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

കവർച്ചാ കേസിൽ 6 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ കോടതി തള്ളി. സംഭവം അന്വേഷണ ഘട്ടത്തിലായതിനാലും. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് കേസിനെ ദോഷമായി ബാധിക്കുമെന്നതിനാലുമാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

കുഴല്‍പ്പണം, ഫണ്ട് വെട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമാകുകയാണ്. അടിമുടി മാറ്റം വേണമെന്നും സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം രാജി വെക്കണമെന്നും ആവശ്യം ഉയര്‍ന്നു.

പാര്‍ട്ടിയില്‍ അഴിമതി വ്യാപകമാണെന്നും തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാന്‍ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായെന്നും നിരീക്ഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ബൂത്തുതലത്തില്‍ തെരഞ്ഞെടുപ്പ് വേണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News