കര്‍ഷകരും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ യു പി – ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍

യു പി ഗാസിപൂര്‍ അതിത്തിയില്‍ കര്‍ഷകരും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കര്‍ഷകര്‍ സമരം നടത്തുന്ന ഫ്‌ലൈവേയില്‍ ബി ജെ പി നേതാവ് അമിത് വാല്‍മീകിയ്ക്ക് സ്വീകരണം നല്‍കിയതാണ് സംഘര്‍ഷത്തിന് കാരണം. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ കല്ലേറില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു.

ബി ജെ പി നേതാവും പാര്‍ട്ടി ഉത്തര്‍പ്രദേശ് യൂണിറ്റ് ജില്ലാ സെക്രട്ടറിയുമായ അമിത് വാത്മീകിയെ സ്വീകരിക്കാനായിരുന്നു ബി ജെ പി പ്രവര്‍ത്തകര്‍ പരിപാടി സംഘടിപ്പിച്ചത്. സംഘര്‍ഷത്തില്‍ ബി ജെ പിയുടെ വാഹനങ്ങള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ബി ജെ പി പ്രവര്‍ത്തകര്‍ ഗാസിപൂര്‍ ഫ്‌ലൈവേയില്‍ തടിച്ചുകൂടി കര്‍ഷകരുടെ പ്രക്ഷോഭത്തിനെതിരെ മുദ്രാവാക്യം വിളിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ ആരോപിച്ചു.

അക്രമത്തെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബി ജെ പി പ്രവര്‍ത്തകര്‍ ശ്രമിച്ചതായും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഇപ്പോഴത്തെ സംഭവം കര്‍ഷക സമരത്തെ ഇകഴ്ത്തി കാട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News