പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ 1273 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 819 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 448 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1090 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10856 പേരിൽ പരിശോധന നടത്തിയതിലാണ് 1273 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 11.73 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 119 പേർ

കണ്ണമ്പ്ര സ്വദേശികൾ 56 പേർ

തരൂർ സ്വദേശികൾ 51 പേർ

പിരായിരി സ്വദേശികൾ 44 പേർ

കരിമ്പ സ്വദേശികൾ 43 പേർ

ലക്കിടിപേരൂർ സ്വദേശികൾ 38 പേർ

എലവഞ്ചേരി സ്വദേശികൾ 37 പേർ

ചിറ്റൂർ തത്തമംഗലം, കിഴക്കഞ്ചേരി സ്വദേശികൾ 31 പേർ വീതം

കുഴൽമന്ദം, വടക്കഞ്ചേരി സ്വദേശികൾ 30 പേർ വീതം

കൊടുവായൂർ സ്വദേശികൾ 29 പേർ

തിരുവേഗപ്പുറ സ്വദേശികൾ 27 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 26 പേർ

തൃത്താല സ്വദേശികൾ 23 പേർ

അലനല്ലൂർ സ്വദേശികൾ 22 പേർ

മുതുതല, നാഗലശ്ശേരി സ്വദേശികൾ 21 പേർ വീതം

അയിലൂർ, ഷൊർണൂർ സ്വദേശികൾ 20 പേർ വീതം

പുതുപ്പരിയാരം സ്വദേശികൾ 19 പേർ

കാവശ്ശേരി, ഓങ്ങല്ലൂർ സ്വദേശികൾ 18 പേർ വീതം

അഗളി, കൊല്ലങ്കോട്, പട്ടാമ്പി സ്വദേശികൾ 17 പേർ വീതം

കൊപ്പം സ്വദേശികൾ 16 പേർ
തെങ്കര സ്വദേശികൾ 15 പേർ

ആലത്തൂർ, വല്ലപ്പുഴ സ്വദേശികൾ 14 പേർ വീതം

എലപ്പുള്ളി, പുതുശ്ശേരി, വടകരപ്പതി സ്വദേശികൾ 13 പേർ വീതം

അമ്പലപ്പാറ, കണ്ണാടി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, തിരുമിറ്റക്കോട്, മുതലമട, വണ്ടാഴി, വാണിയംകുളം സ്വദേശികൾ 10 പേർ വീതം

കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, പല്ലശ്ശന, കോങ്ങാട്, പറളി, പട്ടഞ്ചേരി, പട്ടിത്തറ സ്വദേശികൾ 9 പേർ വീതം

അകത്തെതറ, ആനക്കര, മണ്ണാർക്കാട്, മരുതറോഡ്, മാത്തൂർ, പൊൽപ്പുള്ളി സ്വദേശികൾ 8 പേർ വീതം

മണ്ണൂർ, മുണ്ടൂർ, പെരുവെമ്പ്, പുതുക്കോട്, ശ്രീകൃഷ്ണപുരം സ്വദേശികൾ 7 പേർ വീതം

ചാലിശ്ശേരി, എരിമയൂർ, കുലുക്കല്ലൂർ, കുത്തനൂർ, മേലാർകോട്, നല്ലേപ്പിള്ളി സ്വദേശികൾ 5 പേർ വീതം

കടമ്പഴിപ്പുറം, കുമരംപുത്തൂർ, മങ്കര, പൂക്കോട്ടുകാവ്, തേങ്കുറിശ്ശി സ്വദേശികൾ 5 പേർ വീതം

കരിമ്പുഴ, കോട്ടോപ്പാടം, പെരുമാട്ടി, തച്ചനാട്ടുകര, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

അനങ്ങനടി, ചെർപ്പുളശ്ശേരി, കപ്പൂർ, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, പുതൂർ, തച്ചമ്പാറ, തൃക്കടേരി, വിളയൂർ സ്വദേശികൾ 3 പേർ വീതം

ചളവറ, മലമ്പുഴ, പുതുനഗരം, പരുതൂർ സ്വദേശികൾ 2 പേർ വീതം

നെല്ലായ, നെന്മാറ, ഷോളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5206 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 11 പേർ കോഴിക്കോട് ജില്ലയിലും 15 പേർ എറണാകുളം ജില്ലയിലും 53 പേർ തൃശ്ശൂർ
ജില്ലയിലും 121 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here