മിതാലി രാജിനെയും ആര്‍ അശ്വിനെയും ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ബി സി സി ഐ

ഇന്ത്യയുടെ വനിതാ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനേയും സ്പിന്‍ ബൗളര്‍ ആര്‍ അശ്വിനേയും ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ബി സി സി ഐ. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെ അര്‍ജുന പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ജഴ്‌സിയില്‍ 22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മിതാലി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ്. 7170 റണ്‍സാണ് 38-കാരിയായ മിതാലിയുടെ അക്കൗണ്ടിലുള്ളത്. മിതാലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ രണ്ടു തവണ ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തി. 2005-ലും 2017-ലുമായിരുന്നു ഈ നേട്ടം.

ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമാണ് സ്പിന്‍ ബൗളറായ അശ്വിന്‍. 79 ടെസ്റ്റില്‍ നിന്ന് 413 വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനത്തില്‍ 150 വിക്കറ്റും ട്വന്റി-20യില്‍ 42 വിക്കറ്റും നേടി. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും താരം മികവ് കാട്ടി. മൂന്നു മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ 32 വിക്കറ്റും ഒരു സെഞ്ചുറിയും നേടി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 71 വിക്കറ്റെടുത്ത താരം ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോഡും സ്വന്തമാക്കി. അശ്വിനും മിതാലിയും നേരത്തെ അര്‍ജുന പുരസ്‌കാരം നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News