മലപ്പുറം ജില്ലയില്‍ 1610 പേര്‍ക്ക് കൊവിഡ്; 1045 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.66 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,570 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്.

18 പേര്‍ക്ക് വൈറസ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 19 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,045 പേര്‍ കോവിഡ് മുക്തരായതോടെ ജില്ലയില്‍ 3,22,598 പേരാണ് രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

32,663 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 12,520 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 632 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 264 പേരും 124 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 447 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,161 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

കൃത്യമായ ആരോഗ്യജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യജാഗ്രത പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ബുധന്‍ (ജൂണ്‍ 30) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 18
ആലങ്കോട് 18
ആലിപ്പറമ്പ് 54
അമരമ്പലം 18
ആനക്കയം 11
അങ്ങാടിപ്പുറം 08
അരീക്കോട് 12
ആതവനാട് 17
ഊരകം 09
ചാലിയാര്‍ 23
ചീക്കോട് 10
ചേലേമ്പ്ര 06
ചെറിയമുണ്ടം 09
ചെറുകാവ് 20
ചോക്കാട് 20
ചുങ്കത്തറ 15
എടക്കര 11
എടപ്പറ്റ 05
എടപ്പാള്‍ 21
എടരിക്കോട് 19
എടവണ്ണ 21
എടയൂര്‍ 17
ഏലംകുളം 22
ഇരിമ്പിളിയം 18
കാലടി 15
കാളികാവ് 24
കല്‍പകഞ്ചേരി 04
കണ്ണമംഗലം 31
കരുളായി 02
കരുവാരക്കുണ്ട് 09
കാവനൂര്‍ 08
കീഴാറ്റൂര്‍ 21
കീഴുപറമ്പ് 10
കോഡൂര്‍ 04
കൊണ്ടോട്ടി 22
കൂട്ടിലങ്ങാടി 12
കോട്ടക്കല്‍ 08
കുറുവ 08
കുറ്റിപ്പുറം 39
കുഴിമണ്ണ 27
മക്കരപ്പറമ്പ് 04
മലപ്പുറം 25
മമ്പാട് 34
മംഗലം 11
മഞ്ചേരി 40
മങ്കട 10
മാറാക്കര 12
മാറഞ്ചേരി 06
മേലാറ്റൂര്‍ 11
മൂന്നിയൂര്‍ 10
മൂര്‍ക്കനാട് 30
മൂത്തേടം 10
മൊറയൂര്‍ 06
മുതുവല്ലൂര്‍ 10
നന്നമ്പ്ര 12
നന്നംമുക്ക് 26
നിലമ്പൂര്‍ 16
നിറമരുതൂര്‍ 17
ഒതുക്കുങ്ങള്‍ 09
ഒഴൂര്‍ 17
പള്ളിക്കല്‍ 20
പാണ്ടിക്കാട് 14
പരപ്പനങ്ങാടി 19
പറപ്പൂര്‍ 19
പെരിന്തല്‍മണ്ണ 11
പെരുമണ്ണ ക്ലാരി 22
പെരുമ്പടപ്പ് 07
പെരുവള്ളൂര്‍ 13
പൊന്മള 05
പൊന്മുണ്ടം 03
പൊന്നാനി 60
പൂക്കോട്ടൂര്‍ 07
പോരൂര്‍ 20
പോത്തുകല്ല് 03
പുലാമന്തോള്‍ 21
പുളിക്കല്‍ 06
പുറത്തൂര്‍ 03
പുഴക്കാട്ടിരി 08
താനാളൂര്‍ 25
താനൂര്‍ 17
തലക്കാട് 10
തവനൂര്‍ 31
താഴേക്കോട് 04
തേഞ്ഞിപ്പലം 07
തെന്നല 05
തിരുന്നാവായ 14
തിരുവാലി 02
തൃക്കലങ്ങോട് 16
തൃപ്രങ്ങോട് 08
തുവ്വൂര്‍ 21
തിരൂര്‍ 20
തിരൂരങ്ങാടി 21
ഊര്‍ങ്ങാട്ടിരി 13
വളാഞ്ചേരി 22
വളവന്നൂര്‍ 06
വള്ളിക്കുന്ന് 30
വട്ടംകുളം 06
വാഴക്കാട് 05
വാഴയൂര്‍ 04
വഴിക്കടവ് 08
വെളിയങ്കോട് 12
വേങ്ങര 34
വെട്ടത്തൂര്‍ 07
വെട്ടം 14
വണ്ടൂര്‍ 25

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here