കെടിഡിസി ഹോട്ടലുകളിൽ എത്തിയാൽ കാറുകളിൽ ഇരുന്ന് ഇനി ഭക്ഷണം കഴിക്കാം. ആദ്യ ഘട്ടത്തിൽ കേരളത്തിലെ നാല് കെ.റ്റി.ഡി.സി. ഹോട്ടലുകളിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വിനോദ സഞ്ചാര-പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ആദ്യ ഉദ്ഘാടനം കായംകുളം കെ.റ്റി.ഡി.സി. ആഹാർ ഹോട്ടലിലായിരുന്നു നടന്നത്.
കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ അതിജീവനത്തിനായി നൂതന പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കുന്നതിനായി വേറിട്ട പദ്ധതികളും മാർഗങ്ങളുമാണ് സ്വീകരിക്കേണ്ടത്. കൊവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ ഹോട്ടലിനുള്ളിലിരുന്ന് ആഹാരം കഴിക്കാൻ ജനങ്ങൾ കാട്ടുന്ന ആശങ്ക പരിഹരിക്കുന്നതിനായാണ് ‘ഇൻ കാർ ഡൈനിംഗ്’ പദ്ധതിക്ക് തുടക്കം കുറിച്ചത്.
കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ ധർമ്മശാല എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. ആഹാർ റസ്റ്റോറന്റുകളിലും സേവനം ലഭിക്കും. ചടങ്ങിൽ അഡ്വ.യു. പ്രതിഭ എം.എൽ.എ., കായംകുളം നഗരസഭാധ്യക്ഷ പി. ശശികല, കെ.റ്റി.ഡി.സി. മാനേജിങ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ എന്നിവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.