പരാതികൾ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി ജി. ആര്‍.അനില്‍

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡം കര്‍ശനമായി പാലിച്ച് ജനങ്ങളുടെ പരാതികളും ആക്ഷേപങ്ങളും സമയബന്ധിമായി തീര്‍പ്പാക്കണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍.

സപ്ലൈകോ ജില്ലാ ഡിപ്പോയുടെ എന്‍.എഫ് എസ്.എ ഗോഡൗണ്‍ സന്ദര്‍ശനത്തിന് ശേഷം താലൂക് സപ്ലൈ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയശേഷമാണ് നിര്‍ദേശം. അപേക്ഷകരില്‍ നിന്ന് പരാതി കേട്ട് പരിഹാര നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

എം.നൗഷാദ് എം.എല്‍.എയ്‌ക്കൊപ്പം ഭക്ഷ്യ ഭദ്രതാ പദ്ധതിയുടെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിക്കുന്ന ഗോഡൗണിന്റെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി. ജില്ലയിലെ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

പൊതുവിതരണ വകുപ്പ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് അനില്‍ രാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ഗാനാ ദേവി, കൊല്ലം താലൂക് സപ്ലൈ ഓഫീസര്‍ വില്‍ഫ്രഡ്, കൊല്ലം സപ്ലൈകോ ഡിപ്പോ മാനേജര്‍ ജി. എസ്. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel