ആലുവയില്‍ ഗര്‍ഭിണിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം

ആലുവയില്‍ ഗര്‍ഭിണിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. ആലങ്ങാടി സ്വദേശി നൗഹത്തിനാണ് മര്‍ദ്ദനമേറ്റത്. ഭര്‍ത്താവ് ജൗഹറാണ് മര്‍ദ്ദിച്ചത്. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദനമെന്നും ആരോപണമുണ്ട്.

വീട് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മര്‍ദ്ദനം. സ്ത്രീധന തുകയ്ക്ക് വാങ്ങിയതാണ് വീട്. തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും മര്‍ദ്ദനമേറ്റു. പരാതിയില്‍ ആലുവ വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.

പരാതിയിലെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ. വിവാഹസമയത്ത് യുവതിയുടെ വീട്ടുകാര്‍ 10 ലക്ഷം രൂപ ജൗഹറിന് നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച് വീട് വാങ്ങി. പക്ഷേ പിന്നീട് സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇത് തീര്‍ക്കാനായി വീട് വില്‍ക്കണമെന്നും ജൗഹര്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ജൗഹര്‍ യുവതിയെ മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവ് സലീമിനെ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

പരിക്കേറ്റ ഇരുവരും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വനിതാ സെല്ലിലാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് ആലുവ വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News