ഹിറ്റ്ലറായി ഇന്ദ്രന്‍സെത്തുന്നു; ഒരു ഏകാധിപതി വരുന്നെന്ന് നടന്‍

പതിറ്റാണ്ടുകളോളം ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ്. ‘ഒരു ബാര്‍ബറിന്റെ കഥ’ എന്ന ഹൃസ്വചിത്രത്തിലൂടെയാണ് സംസ്ഥാന അവാര്‍ഡ് ജേതാവായ നടന്‍ വ്യത്യസ്ത വേഷത്തിലെത്തുന്നത്. ഒരു ഏകാധിപതി എത്തുന്നു എന്ന ക്യാപ്ഷനോടെ ഇന്ദ്രന്‍സ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചു.

ഹിറ്റ്ലറുടെ ഹെയര്‍സ്‌റ്റൈലും മീശയുമായി നടന്‍ നാസി സല്യൂട്ട് ചെയ്യുന്ന ചിത്രമാണ് ‘ഒരു ബാര്‍ബറിന്റെ കഥ’യുടെ പോസ്റ്റര്‍. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിര്‍മ്മാണ സംരംഭമാണ് ഈ ലഘു സിനിമയെന്ന് സംവിധായകന്‍ ഷനോജ് ആര്‍ ചന്ദ്രന്‍ പ്രതികരിച്ചു. ഷനോജ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന് ഈണമൊരുക്കുന്നത് ബിജിബാല്‍ ആണ്. രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News