കൊവിഡ് പ്രതിരോധ യജ്ഞത്തില്‍ കേരളത്തിന് കൈത്താങ്ങായി അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് എഐസി ബ്രാഞ്ച്

കൊവിഡ് പ്രതിരോധ യജ്ഞത്തില്‍ കേരളത്തിന് കൈത്താങ്ങായി അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് എഐസി ബ്രാഞ്ച്. ബിരിയാണി മേളയിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കൊവിഡ് പ്രതിരോധ യജ്ഞത്തില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ അയര്‍ലണ്ടിലെ സി പി ഐ (എം) ന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് വാട്ടര്‍ഫോര്‍ഡ് ബ്രാഞ്ച് സംഘടിപ്പിച്ച ബിരിയാണി മേള പ്രവാസി മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.മേളയിലൂടെ സമാഹരിച്ച രണ്ട് ലക്ഷത്തി അറുപത്തിഒന്നായിരത്തി അഞ്ഞൂറ്റിപത്ത് രൂപ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

ബ്രാഞ്ചിന്റെ പരിധിയിലുള്ള വാട്ടര്‍ഫോര്‍ഡ്, ഡന്‍ഗാര്‍വന്‍, കോര്‍ക്ക്, കില്‍ക്കെനി, വെക്‌സ്‌ഫോര്‍ഡ് എന്നീ സ്ഥലങ്ങളെ ഉള്‍പ്പെടുത്തിയാണ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തകര്‍ വീടുകളില്‍ ബിരിയാണി നേരിട്ട് എത്തിക്കുകയായിരുന്നു. വാട്ടര്‍ഫോര്‍ഡിലെ പ്രശസ്തമായ ഹോളിഗ്രയില്‍ റെസ്റ്റോറന്റാണ് സ്വാദിഷ്ടമായ ബിരിയാണി തയ്യാറാക്കിയത്.

ബിരിയാണി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ബ്രാഞ്ച് അംഗങ്ങള്‍,വോളണ്ടിയേഴ്‌സ്, വാട്ടര്‍ഫോര്‍ഡ് മലയാളികളുടെ പ്രിയപ്പെട്ട ഹോളിഗ്രയില്‍ റെസ്റ്റോറന്റിനും ഒപ്പം അത്യാവേശപൂര്‍വ്വം ബിരിയാണി ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി സമൂഹത്തിനും എ.ഐ.സി വാട്ടര്‍ഫോര്‍ഡ് ബ്രാഞ്ചിന്റെ നന്ദിയും സ്‌നേഹവും അറിയിക്കുന്നതായി ബ്രാഞ്ച് സെക്രട്ടറി ബിനു എന്‍ തോമസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News