ലയൺസ് ക്ലബ്ബ് മാധ്യമ പുരസ്കാരം; കൈരളി ടി വി മലബാർ മേഖല മേധാവി പി വി  കുട്ടൻ ഏറ്റുവാങ്ങി

ഈ വർഷത്തെ ലയൺസ് ക്ലബ്ബ് മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച ദൃശ്യ മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം കൈരളി ടി വി മലബാർ മേഖല മേധാവി പി വി  കുട്ടൻ ഏറ്റുവാങ്ങി.

കണ്ണൂരിൽ നടന്ന ചടങ്ങിൽ ലയൺസ് ഗവർണ്ണർ ഡോക്ടർ ഒ വി സനൽ അവാർഡുകൾ വിതരണം ചെയ്തു.

അന്വേഷണാത്മക റിപ്പോർട്ടുകൾ പരിഗണിച്ചാണ് പി വി കുട്ടനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

പത്രവാർത്താ വിഭാഗത്തിലെ അവാർഡ് മാതൃഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് എം പി സൂര്യദാസ് ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News