അവസാന വർഷ മെഡിക്കൽ പി.ജി പരീക്ഷയുടെ മൂല്യനിർണയം;  ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അവസാന വർഷ മെഡിക്കൽ പി.ജി പരീക്ഷയുടെ മൂല്യനിർണയത്തിന് ബദൽ മാർഗം വേണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പതിനേഴ് അവസാനവർഷ റസിഡന്റ് പി.ജി ഡോക്ടർമാർ സമർപ്പിച്ച ഹർജി, ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചാണ് പരിഗണിക്കുന്നത്.

കൊവിഡ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പരീക്ഷയ്ക്ക് തയാറെടുക്കാനുള്ള സമയം പോലും നൽകാത്തത് അന്യായവും ഏകപക്ഷീയവുമായ നടപടിയാണെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

പ്രായോഗിക പരീക്ഷയുടെയോ, ഇന്‍റേണൽ അസസ്‌മെന്റിന്റെയോ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here