കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം; പ്രധാനമന്ത്രി 

പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

അതേസമയം കോവിഡ് വാക്സിനേഷൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾ സ്വീകരിച്ച ഇന്ത്യക്കാർക്ക് യൂറോപ്പിലേക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 9771 കേസുകൾ സ്ഥിരികരിച്ചപ്പോൾ 141 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. തമിഴ്നാട്ടിൽ 4506 കേസുകൾ റിപ്പോർട്ട്‌ ചെയ്തപ്പോൾ 113 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കർണാടകയിൽ 3382 കേസുകളും 111 മരണവും റിപ്പോർട്ട്‌ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News