‘സ്ത്രീപക്ഷ കേരളം’; പ്രചാരണ ബോധവല്‍ക്കരണ പരിപാടിക്ക് ഇന്ന് തുടക്കം

സമൂഹത്തിലുയര്‍ന്നുവരുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ കേരളം’ പ്രചാരണ ബോധവല്‍ക്കരണ പരിപാടിക്ക് ഇന്ന് തുടക്കം. ലിംഗനീതി വിഷയത്തെ ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കാനുള്ള ഇടപെടലിന്റെ ഭാഗമായാണ് പ്രചാരണപരിപാടി.

സംസ്ഥാനത്ത് ഈയിടെയുണ്ടായ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്ത്രീധന മരണങ്ങള്‍, അതുയര്‍ത്തിയ സാമൂഹ്യ പ്രതിഫലനങ്ങളുടെ പശ്ചാത്തലത്തിലാണ് ‘സ്ത്രീപക്ഷ കേരളം’ പ്രചാരണ ബോധവല്‍ക്കരണ പരിപാടിയുമായി സിപിഐഎം രംഗത്തു വന്നത്. സ്ത്രീവിരുദ്ധത എന്നത് സംസ്ഥാനത്ത് തൊഴില്‍രംഗങ്ങളിലുണ്ടായ സ്ത്രീമുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

യാഥാസ്ഥിതിക മൂല്യങ്ങള്‍ കൂടുന്നതും അതിന് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയെ പ്രതിരോധിക്കുന്നതുമാകും പ്രചാരണപരിപാടികള്‍. ബോധവല്‍ക്കരണ പരിപാടിയിലൂടെ ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി സതീദേവി .

ഇന്ന് മുതല്‍ ജൂലൈ ഏഴ് വരെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലുമുള്‍പ്പെട്ട അംഗങ്ങളും ഗൃഹസന്ദര്‍ശനം നടത്തി ആളുകളുമായി സംവദിക്കും. വിപുലമായ ബോധവത്കരണ പരിപാടികളും ആശയപ്രചാരണങ്ങളും പ്രാദേശികതലത്തില്‍ ഇതോടൊപ്പമുണ്ടാകും. ജൂലായ് എട്ടിനാണ് സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പൊതു ക്യാമ്പെയ്ന്‍. യുവാക്കളും, വിദ്യാര്‍ത്ഥികളും സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരടക്കം സ്ത്രീപക്ഷ കേരളം ക്യാമ്പയിനില്‍ പങ്കാളികളാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News