എം എ അലിയാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ എം.എ. അലിയാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പാർട്ടി കെട്ടിപ്പടുക്കുന്നതിലും അവിശ്രമം പ്രവർത്തിച്ച പൊതുജന സേവകനായിരുന്നു എം എ അലിയാർ. ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ എന്ന നിലയിലും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചു – മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

കായംകുളം സ്പിന്നിംഗ് മില്‍ ചെയര്‍മാനായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്.

കോവിഡ് ബാധയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നിമോണിയ ബാധിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.

പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സിപിഐഎം കായംകുളം ഏരിയ സെക്രട്ടറി, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം, കരീലക്കുളങ്ങര സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്‌കാരം പിന്നീട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News