ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഗുണ്ടാ ആക്രമണത്തിനിരയായ സംഭവം; ദമ്പതിമാരെ സന്ദര്‍ശിച്ച് ആനാവൂര്‍ നാഗപ്പന്‍

പേട്ടയില്‍ ആക്രമണത്തിന് ഇരയായ ഉത്തരേന്ത്യന്‍ ദമ്പതിമാരെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സന്ദര്‍ശിച്ചു. ആക്രമണത്തിന് ഇരയായ ദമ്പതികള്‍ക്ക് പിന്തുണ നല്‍കുമെന്ന് ആനാവൂര്‍. പ്രതികള്‍ക്ക് ആയി തിരച്ചില്‍ ശക്തമാക്കി.

ഏജീസ് ഓഫീസ് ജീവനക്കാരായ രവി യാവദ്, ജഗത്ത് സിംഗ് എന്നീവരെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളെ സിസിടിവി ദൃശ്യത്തിലൂടെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

കൊച്ചു രാജേഷ് , ക്രൊപ്പ സുരേഷിന്‍റെ അനിയന്‍ പുത്തന്‍പാലം സ്വദേശി പ്രവീണ്‍ എന്നീവരാണ് ആക്രമണത്തിന് പിന്നില്‍ . പ്രതികളെ സഹായിച്ച ഒരാളെ പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയ്ല്‍ എടുത്തു. ആക്രമണത്തിന് ഇരയായവരെ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവുര്‍ നാഗപ്പന്‍ സന്ദര്‍ശിച്ചു.

പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യത ഉളള എല്ലാ സ്ഥലങ്ങളിലും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News