സ്കോട്ട്ലണ്ടിനെതിരെ പാട്രിക്ക് ഷിക്കിന്‍റെ പറക്കും ഗോൾ 

ഈ യൂറോ കപ്പിലെ മികച്ച ഗോൾ ഏതാണെന്ന ചോദ്യത്തിന് കാൽപന്ത് കളി ആരാധകർക്ക് ഒരേ ഒരു ഉത്തരം മാത്രം. സ്കോട്ട്ലണ്ടിനെതിരെ പാട്രിക്ക് ഷിക്ക് നേടിയ പറക്കും ഗോൾ തന്നെ.

ഇക്കഴിഞ്ഞ ജൂൺ 14ന് ഗ്ലാസ്ഗോയിലെ ഹാംപ്ഡൻ പാർക്കിൽ സ്കോട്ട്ലണ്ടിനെതിരെയായിരുന്നു ചെക്ക് റിപ്പബ്ലിക്ക് താരം പാട്രിക്ക് ഷിക്കിന്റെ ഈ വണ്ടർ ഗോൾ. മത്സരത്തിന്റെ 52 ആം മിനുട്ടിലായിരുന്നു ആരാധകരെ മുഴുവൻ വണ്ടറടിപ്പിച്ച അദ്ഭുത ഗോൾ.

സ്​കോട്ടിഷ്​ ഗോൾകീപ്പർ ഡേവിഡ് മാർഷലിന്‍റെ പൊസിഷനിങിലെ സ്ഥാനചലനം മനസ്സിലാക്കിയ ഷിക്ക് തൊടുത്തുവിട്ട ഇടങ്കാലന്‍ ഷോട്ട്  വലയിൽ പറന്നിറങ്ങിയപ്പോൾ ഞെട്ടിത്തരിച്ചത് ഹാംപ്ഡൻ പാർക്ക് സ്റ്റേഡിയം ഒന്നടങ്കം ആയിരുന്നു. അത്രയ്ക്ക് ചന്തമായിരുന്നു മൈതാന മധ്യത്ത് നിന്ന് സ്കോട്ലന്റ് വലയിലേക്ക് മഴവില്ല് വരച്ച  ഷിക്കിന്റെ ഈ വിസ്മയ ഗോളിന് .

യൂറോ കപ്പ് ഫുട്ബോളിൽ ഏറ്റവും അകലെനിന്നുള്ള ഗോൾ നേടുന്ന താരം എന്ന റെക്കോഡാണ് പാട്രിക്ക് ഷിക്ക് പേരിനൊപ്പം ചേർത്തത്. ഷിക്കിയുടെ ഇടംകാലൻ ലോങ് റേഞ്ചർ പോസ്റ്റിലെത്താൻ താണ്ടിയ ദൂരം 45.44 മീറ്ററാണ്. 2004 യൂറോ കപ്പിൽ ജർമനിയുടെ ടോർസ്റ്റെൻ ഫ്രിങ്സ് സ്ഥാപിച്ച 38.6 മീറ്റർ ദൂരത്തിന്റെ റെക്കോഡാണ് ഈ ബയർ ലെവർക്യൂസൻ സ്ട്രൈക്കർക്ക് മുന്നിൽ പഴങ്കഥയായത്.

വേഗവും സാങ്കേതികവും ഒത്തിണങ്ങിയ ഷിക്ക് യൂറോ കപ്പിലെ ഗോൾ വേട്ടക്കാരിൽ നാലു ഗോളുകളുമായി  രണ്ടാംസ്ഥാനത്തുണ്ട്. സുവര്‍ണപാദുകം ഏറ്റുവാങ്ങുന്നത് ഷിക്കി ആകുമോ?-ആകാംഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News