കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഒരു ഡോക്ടേഴ്‌സ് ദിനം; മുന്നണിപ്പോരാളികള്‍ക്ക് ബിഗ് സല്യൂട്ട്

ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് ഒരു ഡോക്ടേഴ്‌സ് ദിനം കൂടി കടന്നു പോകുന്നത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഇപ്പോഴും അദൃശ്യ ശത്രുവിനെതിരെയുള്ള പോരാട്ടത്തിലാണ് ഈ മുന്നണിപ്പോരാളികള്‍.

കൊവിഡ് മഹാമാരിയില്‍ മുന്നളിപ്പോരാളികളായി നിന്ന് ഓരോ ജീവനും സംരക്ഷണം നല്‍കി ലോകത്തെ തന്നെ രക്ഷിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയാണ് നമ്മുടെ മുന്നണിപ്പോരാളികള്‍. ദേശീയ തലത്തില്‍ ജൂലൈ ഒന്നാണ് ഡോക്ടേര്‍സ് ഡേ ആയി അചരിക്കുന്നതെങ്കിലും അന്താരാഷ്ട തലത്തില്‍ മാര്‍ച്ച് 30 ആണ് ഡോക്ടര്‍മാരുടെ ദിനം.

കൊവിഡ് മഹാമാരിയില്‍ കടന്നുവന്ന ആരോഗ്യ പ്രതിസന്ധിയെ നേരിടാന്‍ രാജ്യത്തെ സഹായിക്കുന്നതില്‍ ഡോക്ടര്‍മാര്‍ എത്രത്തോളം കര്‍മനിരതരാണെന്ന് കൂടി ഓര്‍മ്മിക്കേണ്ട ദിവസം കൂടിയാണിത്.

ആവശ്യ സമയത്ത് നിസ്വാര്‍ത്ഥമായി നമ്മെ സഹായിക്കുകയും ആരോഗ്യ സംരക്ഷണത്തിനായി അശ്രാന്തമായി പ്രവര്‍ത്തിക്കുകയും ചെയുന്ന എല്ലാ ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫുകളെയും ആദരിക്കാന്‍ ഈ ദിവസം നമുക്ക് പ്രയോജനപ്പെടുത്താം.

എന്തുകൊണ്ട് ജൂലൈ 1 ഡോക്ടേര്‍സ് ഡേ ആയി നാം ആചരിക്കുന്നു എന്നുകൂടി അറിയേണ്ടതുണ്ട്. ഇന്ത്യയിലെ പ്രശസ്ത ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് നാം ഡോക്ടേര്‍സ് ഡേ ആയി ആഘോഷിക്കുന്നത്. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം.

1961 ഫെബ്രുവരി 4 ന് രാജ്യത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് ഭാരത് രത്ന അദ്ദേഹത്തിന് ലഭിച്ചു. ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ സ്മരണാര്‍ത്ഥമാണ് നാം ഡോക്ടേര്‍സ് ഡേ ആചരിക്കുന്നത്.

യുഎസില്‍ മാര്‍ച്ച് 30 നും ക്യൂബയില്‍ ഡിസംബര്‍ 3 നും ഡോക്ടേര്‍സ് ഡേ ആചരിക്കുന്നു. 1933 മാര്‍ച്ചില്‍ യുഎസിലെ ജോര്‍ജിയയില്‍ ആദ്യമായി ഡോക്ടര്‍മാരുടെ ദിനം ആചരിച്ചു. ഡോക്ടര്‍മാര്‍ക്ക് ഒരു കാര്‍ഡ് അയച്ചുകൊടുത്തുകൊണ്ട് അന്തരിച്ച ഡോക്ടര്‍മാരെ അടക്കം ചെയ്ത ഇടങ്ങളില്‍ പൂക്കള്‍ അര്‍പ്പിച്ചുകൊണ്ടാണ് അന്നവര്‍ ഈ ദിനം ആഘോഷിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News