സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ആര്യയുടെ ‘സാര്‍പട്ട ഒടിടിയിലേയ്ക്ക്

തമിഴില്‍ ഏറെ പ്രതീക്ഷയോടെ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ആര്യ കഥാനായകനാകുന്ന ‘സാര്‍പട്ട പരമ്പര’. മദ്രാസ്, കപാലി, കാല എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രഞ്ജിത്ത് സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രത്തില്‍ ആര്യയെ കൂടാതെ തുഷാര വിജയന്‍, പശുപതി, കലയരസന്‍ അനുപമ കുമാര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഈയടുത്ത് റിലീസായ ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രേക്ഷകപ്രശംസ നേടുകയുണ്ടായി.

സംവിധായന്‍ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് എന്ന കമ്പനിയും, ഗ9 സ്റ്റുഡിയോസ് എന്ന കമ്പനിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്.

കൊവിഡ്, ലോക്ക്‌ഡൌണ്‍ എന്നീ കാരണ ങ്ങളാല്‍ സിനിമ തിയേറ്ററുകള്‍ എപ്പോള്‍ തുറക്കും എന്ന അനിശ്ചിതാവസ്ഥയില്‍ നിറയെ തമിഴ് ചിത്രങ്ങള്‍ ഒടിടി യിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ശിവകാ ര്‍ത്തികേയന്‍ അഭിനയിച്ചിട്ടുള്ള ‘ഡോക്ടര്‍ അടുത്തു തന്നെ ഒടിടി യില്‍ റിലീസാകാന്‍ പോകുന്ന ഒരു ചിത്രമാണ്. ഇതിന്റെ ഒഫീഷ്യല്‍ അറിയിപ്പ് ഈയിടെ പുറത്തു വന്നിരുന്നു. ‘സാര്‍പട്ട പരമ്പര’ ആമസോണ്‍ പ്രൈമിലാണ് റിലീസാകുന്നത്. ഇതിന്റെ ഒഫീഷ്യല്‍ അറിയിപ്പ് അടുത്ത് തന്നെ വരും. ആര്യ നായകാനായി അഭിനയിച്ച മറ്റൊരു ചിത്രമായ ‘ടെഡി’യും ഒടിടി യില്‍ തന്നെയായിരുന്നു റിലീസായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here