കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു 

കൊവിഡ് സാഹചര്യത്തിൽ അടച്ചിരുന്ന കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ 8 മണിക്കാണ് ആദ്യ സർവ്വീസ് ആരംഭിച്ചത്. നീണ്ട 53 ദിവസങ്ങൾക്ക് ശേഷമാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളോടെ വൈകിട്ട് എട്ട് മണി വരെയാണ് മെട്രോ സർവ്വീസ് നടത്തുക.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവ്വീസ് നടത്തും. ഓരോ യാത്രക്ക് ശേഷവും കോച്ചുകൾ അണുവിമുക്തമാക്കും.

യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുമെന്നും, രോഗലക്ഷണങ്ങൾ ഉള്ളവരെ യാത്രക്ക് അനുവദിക്കില്ലെന്നും കെ എം ആർ എൽ അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News