അഞ്ചലിൽ യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ

കൊല്ലം അഞ്ചലിൽ യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നിർമ്മാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിലാണ് യുവാവിൻറെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഏകദേശം 40 വയസിനകത്ത് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

രാവിലെ പ്രഭാത സഞ്ചാരത്തിനെത്തിയ വരാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. അഞ്ചൽ പുനലൂർ റോഡിൽ സെൻറ് ജോർജ് സ്കൂളിന് എതിർവശം നിർമ്മാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിൽ ആണ് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്.

അഞ്ചൽ പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ ആരംഭിച്ചു.കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം എത്തിയാണ് കൂടുതൽ പരിശോധന നടത്തുന്നത്. മൊബൈൽ ഫോണും കത്തിക്കരിഞ്ഞ ഒരു ജോഡി ചെരിപ്പു വാച്ചും മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News