കൊല്ലത്ത് അമ്മത്തൊട്ടിലിൽ കണ്ടെത്തിയ 5 ദിവസം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കൊല്ലത്ത് അമ്മ തൊട്ടിലിൽ കണ്ടെത്തിയ 5 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കഴിഞ്ഞ 24 നാണ് കൊല്ലം വിക്ടോറിയ ആശുപത്രിയിലെ അമ്മതൊട്ടിലിൽ അജ്ഞാതർ കുട്ടിയെ ഉപേക്ഷിച്ചത്.

കരിയിലകാടിൽ ഉപേക്ഷിച്ച് മരണത്തിനു വിട്ടുകൊടുക്കാതെ ആരൊ കൊല്ലത്തെ അമ്മതൊട്ടിലിൽ കഴിഞ്ഞ 24ാം തീയതി രാത്രി 8.45 നാണ് 5 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ കൊണ്ടിട്ടത്.

നാല് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി കൊവിഡ് പരിശോധനയും നടത്തി കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കൊല്ലം വിക്ടോറിയ ആശുപത്രി മെഡിക്കൽ ഓഫീസർ രഞ്ജിത ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ ഡി ഷൈൻ ദേവിന് കുഞ്ഞിനെ കൈമാറി.

ഇനി സംസ്ഥാന സർക്കാരാണ് കുഞ്ഞിന്റെ രക്ഷിതാവ്.അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ച ആൺകുഞ്ഞിന്റെ അവകാശം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജില്ലാ ശിശുക്ഷേമ സമിതിക്കുള്ളതാണ്.സിസ്റ്റർ അമലയും ഗീതയും ചടങിൽ പങ്കെടുത്തു.2009 ഡിസംമ്പർ 5 ന് തുടങ്ങിയ അമ്മതൊട്ടിലിൽ ഇതുവരെ 39 കുട്ടികളെ ഇതിനോടകം കിട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News