യുവാവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ബി ജെ പി ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ നേതാവ് അറസ്റ്റില്‍

യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ബി ജെ പി ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ നേതാവ് ഉള്‍പ്പടെ നാല് പേര്‍ പൊലീസ് പിടിയില്‍. കൊല്ലം റോഡുവിള വട്ടപ്പാറ സ്വദേശി അജ്‌സല്‍ അയൂബിനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.

ക്വട്ടേഷന്‍ നല്‍കിയ ഓയൂര്‍ സ്വദേശിയും ബി ജെ പി ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ നേതാവുമായ സലീം കുളത്തൂപ്പുഴ ചന്ദനകാവ് സ്വദേശികളായ സലിം (48), പോള്‍ ആന്റണി (37), രാഹുല്‍ (33) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 25 എം 5998 സ്വിഫ്റ്റ് ഡിസയര്‍ കാറും കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel