കിറ്റക്‌സ് വിഷയം; ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവമായി കാണുന്നു, നേരിട്ട് സര്‍ക്കാരിനോട് പറഞ്ഞിട്ടില്ലെന്ന് വ്യവസായ മന്ത്രി

കിറ്റക്‌സ് വിഷയത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവമായി കാണുന്നുവെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പക്ഷെ, നേരിട്ട് സര്‍ക്കാരിനോട് പറഞ്ഞിട്ടില്ല. സമൂഹ മാധ്യമത്തെ ഇതിനായി ഉപയോഗിക്കേണ്ടത് അവസാന ഘട്ടത്തില്‍ മാത്രമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

അവര്‍ക്കും നമുക്കും രാഷ്ട്രീയമുണ്ട്. അത് പ്രത്യേകമായി പറയാം. പക്ഷെ വ്യവസായവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പറയാമായിരുന്നു. പ്രശ്‌നങ്ങള്‍ തീര്‍ക്കുമായിരുന്നു. അവര്‍ വരണം എന്നാണ് സര്‍ക്കാരിന് പറയാനുള്ളത്. താല്‍പര്യപത്രമാണ് അവര്‍ നല്‍കിയിരുന്നത്. ഇപ്പോഴും കിറ്റകിസിനെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചത് നാടിനെ കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കാന്‍ ഇടയാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രത്യേകം പരിശോധിക്കും. മോശം പ്രകടനം നടത്തുന്ന സ്ഥാപനങ്ങള്‍ രക്ഷപ്പെടുത്താന്‍ ഇടപെടുമെന്നും സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ പഠനവിധേയമാക്കുന്നുവെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News