മാലിക് ഓ ടി ടി റിലീസിന്

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഒ ടി ടി റിലീസിന്. ജൂലൈ 15 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും.  തിയറ്റര്‍ റിലീസിനായി പരമാവധി ശ്രമിച്ചെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വം തുടരുന്നതിനാല്‍ ഓ ടി ടി റിലീസിന് നിര്‍മാതാക്കള്‍ തയ്യാറാവുകയായിരുന്നു.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാലിക്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്‍റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്.

2019 സെപ്റ്റംബറിലാണ് മാലിക്കിന്‍റെ ചിത്രീകരണം തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News