ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍ നേരുന്നതിനോടൊപ്പം തന്നെ കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന്യത്തെക്കുറിച്ചും മോഹന്‍ലാല്‍ ഫോസ് ബുക്കില്‍ കുറിക്കുന്നു.

ഏകദേശം 1500ഓളം ഡോക്ടര്‍മാരുടെ ജീവനാണ് ഈ കൊവിഡ് കാലത്ത് നഷ്ടപ്പെട്ടത്. അവരുടെ പ്രയത്നങ്ങള്‍ ഫലവത്താക്കാന്‍ എല്ലാവരോടും സാമൂഹ്യ അകലം പാലിക്കാനും വാക്സിന്‍ സ്വീകരിക്കാനുമാണ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. ഫേസ്ബുക്കില്‍ നിര്‍ണയം കൂട്ടായ്മയിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.

‘1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍. നിര്‍ണയം കൂട്ടായ്മയിലെ എന്റെ സഹോദരി സഹോദരന്മാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ DOCTOR’S DAY ആശംസകള്‍. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകിയും ,സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും കൃത്യമായി വാക്‌സിന്‍ സ്വീകരിച്ചും ഈ യത്നത്തില്‍ നമുക്കവരെ സഹായിക്കാം.’

മോഹന്‍ലാല്‍

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടേയുള്ളവര്‍ ഡോക്ടേഴ്സ് ദിന സന്ദേശവുമായി എത്തിയിട്ടുണ്ട്. ഒരു സമൂഹത്തിൽ ഡോക്ടർമാർ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മൾ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട്ടമാണിത്. കൊവിഡ് മഹാമാരിയിൽ നിന്നും നമ്മെ കാക്കാനായി അവർ നൽകുന്ന സേവനങ്ങളുടെ മഹത്വം വാക്കുകൾക്ക് അതീതമാണെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News