ലക്ഷദ്വീപില്‍ പുതുക്കി നിശ്ചയിച്ച സ്റ്റാമ്പ് ഡ്യൂട്ടി ഹൈക്കോടതി സ്റ്റേ ചെയ്തു

ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ച ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

ലക്ഷദ്വീപ് നിവാസികളില്‍ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് 7 ശതമാനവും മറ്റുള്ളവര്‍ക്ക് 8 ശതമാനവും നിശ്ചയിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയാണ് കോടതി നടപടി.
ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ദ്വീപില്‍ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ഥ നിരക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലന്ന് കോടതി പറഞ്ഞു.

അമിനി ദ്വീപ് നിവാസിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.ഹര്‍ജിയില്‍ ലക്ഷദ്വീപ്പ് ഭരണകൂടത്തിന്റെ വിശദീകരണം തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News