മിന്നാരം’ ഹിന്ദി റീമേക്ക്; പ്രിയദര്‍ശന്റെ ഹംഗാമ 2 ട്രെയിലർ എത്തി

ട്ട് വര്‍ഷത്തിനു ശേഷം പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം ‘ഹംഗാമ 2’വിന്റെ ട്രെയിലർ പുറത്തുവിട്ടു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മിന്നാരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പ്രിയദര്‍ശന്‍. ഹംഗാമ 2 എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിക്കഴിഞ്ഞു.

ട്ട് വര്‍ഷത്തിന് ശേഷമാണ് പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്യുന്നത്. നേരത്തെ തന്റെ തന്നെ ചിത്രമായ പൂച്ചക്കൊരു മൂക്കൂത്തി ഹംഗാമ എന്ന പേരില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരുന്നു. ഹംഗാമ 2 ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയല്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

മോഹന്‍ലാലും ശോഭനയും അവതരിപ്പിച്ച ബോബിയും നീനയുമായെത്തുന്നത് മീസാനും പ്രണിതയുമാണ്. ജഗതി അവതരിപ്പിച്ച ഉണ്ണൂണ്ണി എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ ചെയ്യുന്നത് പര്‍വേഷ് റാവലാണ്. ഭാര്യയായി ശില്‍പ ഷെട്ടിയാണ്.

ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഭൂരിഭാഗവും കടന്നുവരുന്നത് പരേഷ് റാവലാണ്. ബോബിയും നീനയുമൊന്നുമല്ല, ഉണ്ണൂണ്ണിയാണോ ഹിന്ദിയിലെ നായകനെന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here