ആലുവയിൽ ഗർഭിണിയെ മർദിച്ച സംഭവം; ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു

ആലുവയിൽ ഗർഭിണിയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ ആലുവ വെസ്റ്റ് പൊലീസാണ് ഗാർഹിക പീഡനം, മർദ്ദനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇതെത്തുടർന്ന് ഭർത്താവ് ജൗഹർ മുങ്ങിയതായി പൊലീസ് പറഞ്ഞു.അതേസമയം സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിതാ കമ്മീഷൻ പൊലീസിന് നിർദേശം നൽകി.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ആലുവ തുരുത്ത് സ്വദേശി സലീം, മകള്‍ നഹ്ലത്ത് എന്നിവർക്കാണ് മര്‍ദനമേറ്റത്. സ്ത്രീധനത്തിന്‍റെ പേരിലാണ് യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍ ഇരുവരെയും മര്‍ദിച്ചതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. വിവാഹസമയത്ത് യുവതിയുടെ വീട്ടുകാര്‍ 8 ലക്ഷം രൂപയും 2 ലക്ഷം രൂപയുടെ സ്വർണ്ണവും ജൗഹറിന് നല്‍കിയിരുന്നു.ഈ തുക ഉപയോഗിച്ച് വീട് വാങ്ങി.പക്ഷേ പിന്നീട് സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇത് തീര്‍ക്കാനായി വീട് വില്‍ക്കണമെന്നും ജൗഹര്‍ ആവശ്യപ്പെട്ടു.

വീട് വിൽപ്പനയുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം തൻ്റെ ഭാര്യാ പിതാവായ സലീമിനെ ജൗഹർ വിളിച്ചു വരുത്തി. പിന്നീടുണ്ടായ വാക്ക് തർക്കത്തിനിടെ ഗർഭിണിയായ തൻ്റെ ഭാര്യയെ ജൗഹർ മർദിക്കുകയും ചെയ്തു.ഇത് തടയാൻ ശ്രമിച്ച പിതാവ് സലീമിനെയും ജൗഹറും സുഹൃത്തും ചേർന്ന് മർദ്ദിച്ചുവെന്നും പൊലീസിന് നൽകിയ പരാതിയിൽ വിശദീകരിച്ചിരുന്നു.

കൂടാതെ ഭർതൃവീട്ടുകാരും സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിച്ചിരുന്നതായി യുവതി ആരോപിച്ചിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ജൗഹർ, ഇയാളുടെ മാതാവ് സുബൈദ, ജൗഹറിൻ്റെ 2 സഹോദരിമാർ, ഒരു സുഹൃത്ത് ഉൾപ്പടെ 5 പേർക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തു.
ഗാർഹിക പീഡനം, മർദ്ദനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇതേത്തുടർന്ന് ഒളിവിൽപ്പോയ ജൗഹറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

പ്രാഥമികാന്വേഷണം നടത്തിയ ശേഷം അറസ്റ്റിലേയ്ക്ക് കടക്കാനാണ് പൊലീസിൻ്റെ തീരുമാനം.
അതേസമയം മർദ്ദനത്തിൽ പരിക്കേറ്റ യുവതിയും പിതാവും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News