തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി അര്‍ഷദ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

കൂട് വൃത്തിയാക്കുന്നതിനിടെ അര്‍ഷദിന് രാജവെമ്പാലയുടെ കടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ അര്‍ഷദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃഗശാലയില്‍ നിരന്തരം പാമ്പുകളെ പരിപാലിച്ചിരുന്നത് അര്‍ഷദാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News