വർക്കല ബീച്ചിൽ സായാഹ്ന സവാരിയ്ക്ക് ഇറങ്ങിയ വിദേശ ടൂറിസ്റ്റുകൾക്കുനേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

വിദേശ ടൂറിസ്റ്റുകൾ വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ നേരത്തു സാമൂഹ്യ വിരുദ്ധർ അസഭ്യം പറയുകയും കടന്നാക്രമിക്കുകയും ചെയ്തതായി പരാതി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8 മണിയോടെ പാപനാശം തിരുവമ്പാടി ബീച്ചിൽ ആണ് സംഭവം. യു കെ സ്വദേശിനി ആയ ഇമ (29) ഫ്രാൻസ് സ്വദേശിനിയായ എമയി (23) എന്നിവർക്ക് ആണ് ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നത്.

മദ്യലഹരിയിൽ എത്തിയ ഒരു സംഘം ആണ് ഇവർക്ക് നേരെ അതിക്രമം കാട്ടിയത് എന്നാണ് ഇവർ വർക്കല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഘത്തിലെ ചിലർ നഗ്നത പ്രദർശനം കാട്ടുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇരുവരും പറഞ്ഞു.

ഈ വിദേശവനിതകൾ കഴിഞ്ഞ 4 മാസമായി വർക്കലയിൽ ഒരു ഹോം സ്റ്റേ യിൽ താമസിച്ചു വരികയാണ്. ഇവരോടൊപ്പം താമസിച്ചു വരുന്ന സുഹൃത്ത് മുംബൈ സ്വദേശിനിയായ കൗസും കഴിഞ്ഞ മാസം സമാനരീതിയിൽ ഇത്തരം സംഘത്തിൽ നിന്നും അതിക്രമം ഉണ്ടായതായി പറയുന്നു.

വ്യാഴാഴ്ച മൂവരും വർക്കല എസ് എച്ച് ഒ മുൻപാകെ എത്തി നേരിട്ട് പരാതി അറിയിച്ചിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കിയതായി വർക്കല പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News