‘അടിയന്തരാവസ്ഥയും അറബിക്കടലും’ ഓര്‍മ്മകള്‍ ഒത്തുകൂടുന്നു

അടിയന്തിരാവസ്ഥക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ പ്രതിഷേധ പ്രകടനത്തിന്റെ ഓര്‍മ്മ പുതുക്കി പഴയ കാല എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. പൗരസ്വാതന്ത്ര്യങ്ങളും, പത്രസ്വാതന്ത്ര്യങ്ങളുമടക്കം സര്‍വ്വതും ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പിന് വിധേയമാക്കപ്പെട്ട ഇരുണ്ട കാലത്തിന്റെ പോരാട്ടസ്മരണ പുതുക്കി എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍, രാജ്യത്താദ്യമായി അടിയന്തരാവസ്ഥയ്‌ക്കെതിരെ ആദ്യമായി പ്രത്യക്ഷ പ്രതിഷേധമുയര്‍ത്തി 1975 ജൂലൈ ഒന്നാം തീയതി തിരുവനന്തപുരം നഗരത്തില്‍ എസ് എഫ് ഐ നടത്തിയ പ്രതിഷേധത്തിന് നേതൃത്യം കൊടുത്തവര്‍ സംസ്‌കൃത കോളേജ് അംഗണത്തില്‍ ഒത്തുകൂടി.

പരിപാടി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും, എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ സ. എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അടിയന്തരാവസ്ഥയുടെ പോരാളികളെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് ആദരിച്ചു.

ഡോ. ജെ പ്രസാദ്, പ്രൊഫ. മാധവന്‍പിള്ള, എം ശിവാനന്ദന്‍, പി കെ ഗോപിനാഥ്, ഡി സുരേഷ് കുമാര്‍, ജലാലുദീന്‍, രാജഗോപാല്‍, ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ ഉജ്ജ്വല സമര സഹന ഓര്‍മ്മകള്‍ പുതുക്കി. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് രാഹുല്‍ എ ആര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഭിജിത്ത് ജെ ജെ സ്വാഗതവും, പാളയം ഏര്യാ സെക്രട്ടറി അഭിലാഷ് നന്ദിയും പറഞ്ഞു. മരണമടഞ്ഞ പോരാളികള്‍ക്ക് അനുശോചനവും രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News