മണ്‍സൂണ്‍ മഴയില്‍ ഇത്തവണ കാര്യമായ കുറവുണ്ടായേക്കും; ഇപ്പോള്‍ ‘മണ്‍സൂണ്‍ ബ്രേക്ക്’

മണ്‍സൂണ്‍ മഴയില്‍ ഇത്തവണ കാര്യമായ കുറവുണ്ടായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസം മൂലമാണ്. ജൂലൈ അവസാനത്തോടെ മഴ ശക്തി പ്രാപിച്ചേക്കാമെന്നാണ് കണക്കുകൂട്ടല്‍.

സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസങ്ങളിലൊന്നാണ് കടന്നു പോയത്. 39 വര്‍ഷത്തിനിടയില്‍ ഏറ്റവും മഴക്കുറവുണ്ടായ മൂന്നാമത്തെ ജൂണ്‍ മാസമാണ് കഴിഞ്ഞത്. 2021 ജൂണ്‍ ഒന്ന് മുതല്‍ 30 വരെ കേരളത്തില്‍ ശരാശരി ലഭിക്കേണ്ടത് 643 മില്ലിലിറ്റര്‍ മഴയാണ്. കിട്ടിയത് 408 മില്ലിലിറ്ററും. 36 ശതമാനം കുറവ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മഴ ശക്തമായ ജൂലൈ പാതിക്ക് ശേഷമാണെങ്കിലും ഇത്തവണ അത്തരമൊരു വലിയ മഴ പ്രതീക്ഷിക്കാനാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യയിലാകെ ഇന്നലെ വരെ കിട്ടിയ മഴ ശരാശരിയിലും പത്ത് ശതമാനം അധികമാണ്. കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലാണ് മഴ കുറഞ്ഞത്. മണ്‍സൂണ്‍ ആരംഭിച്ച ശേഷം പെട്ടന്ന് മഴ കിട്ടാതാകുന്നതിനെയാണ് മണ്‍സൂണ്‍ ബ്രേക്ക് എന്ന് പറയുന്നത്. കേരളത്തില്‍ കിട്ടേണ്ടിയിരുന്ന മഴയെ ഇത്തവണ കൊണ്ടുപോയതിന്റെ ഒരു കാരണമിതാണ്. മണ്‍സൂണിന് മുന്‍പായി ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ രണ്ട് ചുഴലിക്കാറ്റുകളും മഴ ദുര്‍ബലമാകാന്‍ കാരണമായി. ആഗോള കാലാവസ്ഥാപ്രതിഭാസങ്ങളും മഴ കുറയുന്നതിന് കാരണമായെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News