ഫോണ്‍ വിളിക്കൂ, കയ്പമംഗലത്ത് ഇനി കെ എസ് ഇ ബി വീട്ടില്‍ വരും

പുതിയ വൈദ്യുതി കണക്ഷന്‍ വേണോ അതോ കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ? ആവശ്യം എന്തുമാകട്ടെ ഒരു ഫോണ്‍കോളില്‍ ഇനിമുതല്‍ കയ്പമംഗലം കെ എസ് ഇ ബി സെക്ഷനില്‍ നിന്ന് സേവനം ഉറപ്പാണ്. ടോള്‍ ഫ്രീ നമ്പറായ 1912ലോ9496009568 എന്ന നമ്പറിലോ വിളിച്ച് സേവനം ഉറപ്പാക്കാം. ചെയ്യേണ്ടേത് ഇത്ര മാത്രം. ഈ നമ്പറുകളില്‍ വിളിച്ച് ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക.വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ അപേക്ഷാഫോറം ഉള്‍പ്പെടെയുള്ള രേഖകളുമായി വീട്ടിലെത്തും.സംസ്ഥാന ‘വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതിസേവനങ്ങള്‍
വാതില്‍പ്പടിയില്‍’ എന്ന പദ്ധതിക്കാണ് കയ്പമംഗലം കെ എസ് ഇ ബിയില്‍ തുടക്കമായത്.

വൈദ്യുതിബോര്‍ഡിന്റെ പല സേവനവും ഇനി കയ്പമംഗലം സെക്ഷന്‍ പരിധിയിലെ വീട്ടുപടിക്കലെത്തും.പുതിയ കണക്ഷന്‍, കണക്ഷന്റെ ഉടമസ്ഥാവകാശമാറ്റം, ലോഡ്, താരിഫ് എന്നിവയുടെ മാറ്റം, വൈദ്യുതലൈനും മീറ്ററും മാറ്റല്‍ തുടങ്ങിയവയ്ക്ക് ഉപഭോക്താവ് ഇനി ഫോണില്‍ വിളിച്ച് രജിസ്റ്റര്‍ചെയ്താല്‍ മതി. ഉപഭോക്താവിനെ ബന്ധപ്പെട്ട് അപേക്ഷ തയ്യാറാക്കുന്നതുമുതല്‍ സേവനം ഉറപ്പാക്കുന്നതുവരെയുള്ള നടപടികള്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് വാതില്‍പ്പടി സേവനം ലഭിക്കുക.

പേര്, വിലാസം, കണ്‍സ്യൂമര്‍ നമ്പര്‍ (നിലവില്‍ കണ്‍സ്യൂമറാണെങ്കില്‍) ഫോണ്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നതോടെഅപേക്ഷ സ്വീകരിച്ചതിന്റെ സൂചകമായി അപേക്ഷകന് ഒരു ഡോക്കറ്റ് നമ്പര്‍ ലഭിക്കും.സേവന കേന്ദ്രത്തിലെ ഓപറേറ്റര്‍ വിവരങ്ങള്‍ സി സി സി മൊഡ്യൂളില്‍ രേഖപ്പെടുത്തുകയും തത്സമയം ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസിലെ ടെര്‍മിനലില്‍ ലഭ്യമാവുകയും ചെയ്യുന്നു.

സെക്ഷന്‍ ഓഫീസിലെ ഫ്രണ്ട് ഓഫീസ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഈ വിവരങ്ങള്‍ പരിശോധനാ ഉദ്യോഗസ്ഥന് കൈമാറുന്നു. പരിശോധനാ ഉദ്യോഗസ്ഥന്‍ അപേക്ഷകനെ ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങള്‍ ഉറപ്പു വരുത്തിയതിന് ശേഷംസ്ഥലപരിശോധനാ സമയവും ഏതൊക്കെ രേഖകള്‍ കരുതണമെന്നുംഅറിയിക്കും. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍സ്ഥലം പരിശോധിച്ച് വിവരങ്ങളും രേഖകളും മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തും.എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്ഫീസും ചെലവും ഓണ്‍ലൈനായോ നേരിട്ടോ അടയ്ക്കാം. സേവനം ഉറപ്പാക്കുന്നതുവരെ ഉദ്യോഗസ്ഥമേല്‍നോട്ടവും ലഭിക്കും.

വൈദ്യുതി ബോര്‍ഡിന്റെ സേവനങ്ങള്‍ക്ക്ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാന്‍ നേരത്തെ തന്നെ സൗകര്യമുണ്ടെങ്കിലും പലരും അതുപയോഗിക്കാതെ സാമ്പ്രദായിക രീതി തുടരുകയാണ്.

ഇത് കൂടുതല്‍ ലളിതമാക്കി ജനങ്ങളിലേക്ക് എത്തിച്ച്പരമാവധി ഉപഭോക്തൃ സംതൃപ്തി ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബുപദ്ധതി ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി കൊടുങ്ങല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുധര്‍മ്മന്‍,കയ്പമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ പി സുനില്‍എന്നിവര്‍ പങ്കെടുത്തു. അപകടം സംബന്ധിച്ച പരാതികള്‍ക്ക് 9496010101 എന്ന നമ്പറിലും വൈദ്യുതി സംബന്ധിച്ച പരാതികള്‍ക്ക് 0480 2844213,9496009567 എന്ന നമ്പറുകളിലോ വിളിക്കാമെന്ന് കയ്പമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News