തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോ, സെന്റര്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ലോയുടെ ആഭിമുഖ്യത്തില്‍ ”സ്ത്രീധനം – പ്രാകൃതമായ ആചാരം -നിയമവ്യവസ്ഥയുടെ അപചയമോ? ”എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നില്‍ നില്ക്കുന്ന, കേരളം പോലൊരു സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലിംഗ വിവേചനത്തിന്റെ പ്രതിഫലനമാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇന്നും നടക്കുന്ന മരണങ്ങളും അക്രമണങ്ങളുമെന്നും ലിംഗ സമത്വത്തിന്റെ പാഠം കുടുംബങ്ങളില്‍ നിന്നും തുടങ്ങണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പാനല്‍ അംഗങ്ങളായി റിട്ടയേര്‍ഡ് ജസ്റ്റിസ് ഹേമ, ഹൈക്കോടതി അഭിഭാഷക അഡ്വ. ജാസ്മിന്, എസ്.ഇ.ഡബ്ല്യൂ.എ സെക്രട്ടറി ഡോ. സോണിയ ജോര്‍ജ്, പ്രശസ്ത ക്രിമിനോളജിസ്റ് ഡോ. ജെയിംസ് വടക്കുംചേരി എന്നിവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here