കരിപ്പൂർ സ്വർണക്കടത്ത്; പ്രതി സുഹൈൽ ലീഗ് പ്രവർത്തകനാണെന്ന് തുറന്നടിച്ച് പി കെ ഫിറോസ്

കെ ടി സുഹൈൽ ലീഗ് പ്രവർത്തകനും വൈറ്റ് ഗാർഡ് അംഗമായിരുന്നുവെന്ന് പി കെ ഫിറോസ് പറഞ്ഞു.പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കെ ടി സുഹൈലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും നിലവിൽ പാർട്ടി ബന്ധമില്ലെന്നും പി കെ ഫിറോസ് കണ്ണൂരിൽ പറഞ്ഞു.

മുസ്ലീംലീഗിന്‍റെ പട്ടാമ്പി മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനായ കെ ടി സുഹൈലിന് സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ ബന്ധമുണ്ടെന്നതിന് നേരത്തെ തെളിവുകൾ പുറത്തുവന്നിരുന്നു.

വർഷങ്ങൾക്ക് മുൻപ് സംഘടനയിൽ നിന്നും പുറത്താക്കിയ ആകാശ് തില്ലങ്കേരിയുടെയും അർജുൻ ആയങ്കിയുടെയും പേരിൽ ഡി വൈ എഫ് ഐ യെ അക്രമിക്കുന്ന ലീഗ് നേതൃത്വമാണ് ആറ് മാസം മുൻപ് സുഹൈലിനെ പുറത്താക്കിയെന്ന് പറഞ്ഞ് സ്വയം ന്യായീകരിക്കുന്നത്.രാമനാട്ടു കര സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയാണ് കെ ടി സുഹൈൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News