കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവത്തില്‍ ശാരദാ മന്ദിരം സ്വദേശി ജുറൈസ് അറസ്റ്റിലായി. ഒരു വര്‍ഷമായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു ജുറൈസിന്റെ പ്രവര്‍ത്തനം. കോഴിക്കോട് ചിന്ത വളപ്പിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചത്.

ഇന്റലിജന്‍സ് ബ്യൂറോയുടെ പരിശോധനയിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംവിധാനം കണ്ടെത്തിയത്. ഔദ്യോഗിക കേന്ദ്രങ്ങള്‍ വഴിയല്ലാതെ വിദേശത്തേക്കടക്കം ഇവിടെ നിന്ന് ഫോണ്‍ വിളിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് വിവരം.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

ഇതിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ഉദ്യോഗസ്ഥ സംഘം കോഴിക്കോട് ഒന്നിലേറെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. പരിശോധനകള്‍ ഇപ്പോഴും തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here