പരിഷ്‌കരിച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് ടോമര്‍

പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് ടോമര്‍. പരാതികളും ആശങ്കകളും പരിഹരിക്കുന്നതിന് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കര്‍ഷകരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും നരേന്ദ്ര സിംഗ് ടോമര്‍ പറഞ്ഞു.

യു പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കാര്‍ഷിക നിയമങ്ങളില്‍ ചില വിട്ടു വീഴ്ചകള്‍ നടത്തെമെന്ന് കൃഷി മന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ മൂന്നും പിന്‍വലിക്കാതെ സമരങ്ങള്‍ അവസാനിപ്പിക്കില്ലെന്നും കൂടുതല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ഹരിയാനയിലുള്‍പ്പടെ കര്‍ഷക സമരം കൂടുതല്‍ ശക്തമാകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News