കാറിനുള്ളിൽ ഭക്ഷണം എത്തും; ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി

സ്വന്തം വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കുന്ന കെ ടി ഡി സി യുടെ ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി.കണ്ണൂർ താവക്കര റോഡിലെ കെ ടി ഡി സി ലൂം ലാൻഡ് ഹോട്ടലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.സ്വന്തം വാഹനത്തിൽ ഇരുന്ന് ഭക്ഷണം കഴിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

കോവിഡ് കാലത്ത് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഉള്ളതിനാലാണ് കാറുകളിൽ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം കെ ടി ഡി സി ഏർപ്പെടുത്തിയത്

വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കുന്നതിനായി വേറിട്ട പദ്ധതികളും മാർഗങ്ങളുമാണ് സ്വീകരിക്കേണ്ടത്. കൊവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ ഹോട്ടലിനുള്ളിലിരുന്ന് ആഹാരം കഴിക്കാൻ ജനങ്ങൾ കാട്ടുന്ന ആശങ്ക പരിഹരിക്കുന്നതിനായാണ് ‘ഇൻ കാർ ഡൈനിംഗ്’ പദ്ധതിക്ക് തുടക്കം കുറിച്ചത്.

പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം വിനോദ സഞ്ചാര-പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തെ നിര്‍വ്വഹിച്ചിരുന്നു. ആദ്യ ഉദ്ഘാടനം കായംകുളം കെ.റ്റി.ഡി.സി. ആഹാർ ഹോട്ടലിലായിരുന്നു നടന്നത്.കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ അതിജീവനത്തിനായി നൂതന പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News