രാജ്യത്ത് ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഡല്‍ഹി, ഹരിയാന, ചണ്ഡിഗഡ്, തെക്കന്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്തേക്ക് വീശിയടിക്കുന്ന കാറ്റ് മൂലമാണ് രാജ്യത്ത് രണ്ടു ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ഉഷ്ണതരംഗം ഉണ്ടുമെന്നാണ് സൂചന.

ജൂണ്‍ 20 വരെയുള്ള സമയത്താണ് രാജ്യ തലസ്ഥാനത്ത് സാധാരണയായി ഉഷ്ണ തരംഗം ഉണ്ടാകാറുള്ളത്. പ്രദേശങ്ങളിലെ ചൂട് കൂടുന്നത് മൂലം മഴ വൈകുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥന്‍ കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.

ചൊവ്വാഴ്ച ഡല്‍ഹി ഈ വര്‍ഷത്തെ ആദ്യത്തെ കടുത്ത താപതരംഗത്തിന് സാക്ഷ്യം വഹിച്ചു. 43-44 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇപ്പോല്‍ രാജ്യ തലസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂട്. ചിലയിടങ്ങളില്‍ ഉഷ്ണവാതം ഉണ്ടാകുന്നതായും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News