ബി ജെ പി കോഴക്കേസ്; പ്രസീത അഴിക്കോടിൽ നിന്നും ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുത്തു

ബി ജെ പിയ്ക്ക് എതിരായ കോഴ ആരോപണത്തിൽ ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴിക്കോടിൽ നിന്നും ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുത്തു.തെളിവുകൾ ക്രൈംബ്രാഞ്ചിന് നേരത്തെ കൈമാറിയിട്ടുണ്ടെന്നും നേരത്തെ നൽകിയ മൊഴികളിൽ വ്യക്തത വരുത്താനാണ് വീണ്ടും വിളിപ്പിച്ചതെന്നും പ്രസീത പറഞ്ഞു.

ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്, സെക്രട്ടറി പ്രകാശൻ മൊറാഴ, ഓർഗനൈസർ ബിജു അയ്യപ്പൻ എന്നിവരിൽ നിന്നാണ് ക്രെംബ്രാഞ്ച് വീണ്ടും മൊഴിയെടുത്തത് കേസന്വേഷിക്കുന്നു. ക്രൈം ബ്രാഞ്ച് വയനാട് ഡിവൈഎസ്പി ആർ മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

കണ്ണൂർ പൊലീസ് ട്രെയിനിങ്ങ് സെൻ്ററിൽ വച്ച് നടന്ന മൊഴിയെടുക്കൽ രണ്ടര മണിക്കൂർ നീണ്ടു.കെ സുരേന്ദ്രനുമായി സംസാരിച്ച മൊബെൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ നേരത്തെ കൈമാറിയിട്ടുണ്ടെന്നും മുൻ മൊഴികളിൽ വ്യക്തത വരുത്താനാണ് വീണ്ടും വിളിപ്പിച്ചതെന്നും പ്രസീത പറഞ്ഞു.

സി കെ ജാനുവിന് കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപയും ആർ എസ് എസ് സംഘടന സെക്രട്ടറി എം ഗണേഷ് 25 ലക്ഷം രൂപയും നൽകി എന്നായിരുന്നു പ്രസീതയുടെ ആരോപണം.പ്രസീത ഉൾപ്പെടെ ജെ ആർ പി നേതാക്കളിൽ നിന്നും നേരത്തെ രണ്ട് തവണ ക്രെംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News