ചാലിശ്ശേരിയില്‍ പാരമ്പര്യ ആത്മീയ ചികിത്സയ്ക്കിടെ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം

ചാലിശ്ശേരി കറുകപുത്തൂരില്‍ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ കറുകപുത്തൂര്‍ സ്വദേശി സെയ്ദ് ഹസ്സന്‍ കോയ തങ്ങളെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ പക്കല്‍ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് എന്ന നിലയിലുള്ള ഐഡി കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്.

ജൂണ്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാരമ്പര്യ ആത്മീയ ചികിത്സ നടത്തുമെന്നവകാശപ്പെടുന്ന സെയ്ദ് ഹസ്സന്റെയടുത്ത് കുടുംബ പ്രശ്‌നത്തിന് പരിഹാരം തേടിയെത്തിയതായിരുന്നു വീട്ടമ്മ.

ആത്മീയമായ ചികിത്സ നടത്താന്‍ പ്രത്യേക മുറി പ്രതിയുടെ വീട്ടിലുണ്ട്. ഇവിടെയാണ് പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്.മുറിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് ചാലിശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News