
വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ വിദേശ വനിതകളെ അക്രമിച്ച പ്രതികളിലൊരാള്‍ പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷാണ് പിടിയിലായത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8 മണിയോടെ പാപനാശം തിരുവമ്പാടി ബീച്ചില്‍ ആണ് സംഭവം. യു കെ സ്വദേശിനി ആയ ഇമ (29) ഫ്രാന്‍സ് സ്വദേശിനിയായ എമയി (23) എന്നിവര്‍ക്ക് ആണ് ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നത്.
മദ്യലഹരിയില്‍ എത്തിയ ഒരു സംഘം ആണ് ഇവര്‍ക്ക് നേരെ അതിക്രമം കാട്ടിയത് എന്നാണ് ഇവര്‍ വര്‍ക്കല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
സംഘത്തിലെ ചിലര്‍ നഗ്‌നത പ്രദര്‍ശനം കാട്ടുകയും ശരീരത്തില്‍ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇരുവരും പറഞ്ഞു.
ഈ വിദേശവനിതകള്‍ കഴിഞ്ഞ 4 മാസമായി വര്‍ക്കലയില്‍ ഒരു ഹോം സ്റ്റേ യില്‍ താമസിച്ചു വരികയാണ്. ഇവരോടൊപ്പം താമസിച്ചു വരുന്ന
സുഹൃത്ത് മുംബൈ സ്വദേശിനിയായ കൗസും കഴിഞ്ഞ മാസം സമാനരീതിയില്‍ ഇത്തരം സംഘത്തില്‍ നിന്നും അതിക്രമം ഉണ്ടായതായി പറയുന്നു. വ്യാഴാഴ്ച മൂവരും വര്‍ക്കല എസ് എച്ച് ഒ മുന്‍പാകെ എത്തി നേരിട്ട് പരാതി അറിയിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here