രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു . ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഡീസല്‍ വില ഇന്നു കൂട്ടിയിട്ടില്ല.
ഈ വര്‍ഷം മാത്രം 56 തവണയാണു ഇന്ധന വില കൂട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു നിര്‍ത്തിവച്ച ശേഷം ഇന്ധനവില കഴിഞ്ഞ മേയ് നാലു മുതല്‍ മാത്രം 33 തവണ വില കൂട്ടി. കഴിഞ്ഞ മാസം മാത്രം 17 തവണയാണ് ഇന്നലെ ഇന്ധനവില വർധിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here