kairali News Breaking….ട്രാവൻകൂർ സ്പിരിറ്റ് തിരിമറി; മുൻപും നിരവധി തവണ സ്പിരിറ്റ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ

ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മുൻപും നിരവധി തവണ സ്പിരിറ്റ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.

36 ലക്ഷം ലിറ്റർ സ്പിരിറ്റിൻ്റെ കരാർ ആയിരുന്നു വിതരണ കമ്പനിയുമായി ടിഎസ് സി നടത്തിയത്. 4 തവണയായി പ്രതി അരുൺകുമാറിന് 25 ലക്ഷം രൂപ കൈമാറിയതായി ഡ്രൈവർമാരുടെ മൊഴി.എന്നാൽ ചോദ്യം ചെയ്യലിനോട് പ്രതി അരുൺകുമാർ സഹകരിക്കുന്നില്ല.

സ്പിരിറ്റ് മോഷ്ടിച്ചത് ടാങ്കറിൻ്റെ മുകൾഭാഗം വഴി പ്രത്യേക കുഴൽ കടത്തിയാണെന്ന് റിപ്പോർട്ട്.സ്പിരിറ്റ് വിതരണ കമ്പനികൾ തമ്മിലുള്ള കിടമത്സരം മൂലമാണ് തട്ടിപ്പ് പുറത്തു വന്നത്. സംഭവത്തിൽ സ്ഥാപന മാനേജർമാർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന.

അതേസമയം കേസിൽ ബന്ധമുള്ള 3 ജീവനക്കാർ അറസ്റ്റിലായി .രണ്ട് ഡ്രൈവർമാരെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റു ചെയ്തു.സംഭവത്തില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. തിരുവല്ലയിലേക്ക് മഹാരാഷ്ടയിൽ നിന്നു വന്ന സ്പിരിറ്റിലാണ് തിരിമറി കണ്ടെത്തിയത്.

മുൻപും തിരിമറി നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും. സ്പിരിറ്റ് വരവു കണക്കുകളുടെ രേഖകളിൽ എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘം വിശദമായ പരിശോധന നടത്തും. സ്ത്രീകളടക്കമുള്ള കൂടുതൽ ജീവനക്കാർക്ക് തിരിമറിയിൽ പങ്കുണ്ടെന്നും എക്സൈസ് സംഘം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel