BIG BREAKING: ബി.ജെ.പിയിൽ നേതൃമാറ്റം വേണമെന്ന് ആർഎസ്എസ്: സുരേന്ദ്രനും മുരളീധരനും പക്വതയില്ലാത്ത നേതാക്കളെന്നും വിമർശനം

ബി.ജെ.പിയിൽ നേതൃമാറ്റം വേണമെന്ന് ആർഎസ്എസ്.സുരേന്ദ്രനും മുരളീധരനും പക്വതയില്ലാത്ത നേതാക്കളെന്നും വിമർശനം.സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തൽ മാത്രമാണ് നേതാക്കളുടെ ലക്ഷ്യം.കഴിവുള്ള നേതാക്കളെ വ്യക്തി വൈരാഗ്യം മൂലം പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കുന്നു.പരിചയസമ്പത്തും രാഷ്ട്രീയ പക്വതയുമുള്ള പുതിയ നേതൃത്വത്തിന് ചുമതല നൽകണമെന്നും കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ് പ്രചാരക് ബൈഠക്കിൽ ആവശ്യമുയർന്നു.

കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ് പ്രചാരക് ബൈഠക്കിൽ ബി.ജെ.പി.സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണുയർന്നത്. നിലവിലെ നേതൃത്വം മാറാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് പ്രമുഖ ആർഎസ്എസ് നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ തലമുറ പരിവാർ പ്രവർത്തകരുടെ അധ്വാനവും ത്യാഗവും ഈ തലമുറയിലെ സംസ്ഥാന നേതൃത്വമില്ലാതാക്കിയെന്നും, സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാണ് നേതൃത്വം പ്രവർത്തിക്കുന്നതെന്നും വിമർശനമുയർന്നു.

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രവർത്തിച്ച് പ്രസ്ഥാനത്തിന്റെ അസ്തിത്വം ഇല്ലാതെയാക്കി. സുരേന്ദ്രന്റെയും മുരളീധരന്റെയും പക്വതയില്ലാത്ത നിലപാടുകളാണ് പാർട്ടിയെ ഇന്നത്തെ പ്രതിസന്ധിയിലേക്ക് എത്തിച്ചത്.

പരിചയ സമ്പന്നരെ ഒഴിവാക്കി പുതുതലമുറയെ കൊണ്ടുവന്നത് പാർട്ടിക്ക് ദോഷം ചെയ്തു. കഴിവുള്ള നേതാക്കളെ വ്യക്തി വൈരാഗ്യം മൂലം പാർട്ടിയിൽ നിന്ന് പുകച്ചു പുറത്തുചാടിക്കാൻ ശ്രമിച്ചതും തിരിച്ചടിയായി. ഈ നേതൃത്വം മാറി പരിചയസമ്പത്തും രാഷ്ട്രീയ പക്വതയുമുള്ള പുതിയ നേതൃത്വത്തിന് ചുമതല നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ചില നേതാക്കളെ പ്രീതിപ്പെടുത്തുന്നത് കൊണ്ടാണ് ചിലർക്ക് അനർഹമായ പദവികൾ വന്നു ചേരുന്നതെന്നും ഇത് സംഘടനക്ക് ദോഷമാണെന്നും കണ്ണൂരിൽ നിന്നുള്ള ഒരു മുതിർന്ന നേതാവ് കുറ്റപ്പെടുത്തി. കോഴ ആരോപണം നേരിടുന്ന ബി ജെ പി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശനെ തിരിച്ച് വിളിക്കണമെന്നും ആവശ്യമുയർന്നു.പ്രാന്തസംഘചാലക് അഡ്വ കെ.കെ.ബൽറാം,പ്രാന്തകാര്യവാഹക് പി.എൻ ഈശ്വരൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel