കൊവിഡ് മരണം: സര്‍ക്കാരിന് ഒന്നും മറച്ച് വയ്ക്കാനില്ല,കണക്ക് സുതാര്യമെന്ന് വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് മരണ കണക്ക് സുതാര്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തിന് ഒന്നും മറച്ചു വയ്ക്കാനില്ല. രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമാണ് കേരളം പിന്തുടരുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ് രോഗിയുടേത് കൊവിഡ് മരണം ആണോ എന്നത് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്.ആശുപത്രികളിൽ നിന്നും മരണം ഓൺലൈൻ ആയി അതാത് സമയം പുതുക്കും. പരിശോധിക്കുന്ന ഡോക്ടർക്കോ മെഡിക്കൽ സൂപ്രണ്ടിനോ മരണ റിപ്പോർട്ട് ഓൺലൈനായി നൽകാം. ഇതിനായി പ്രത്യേക സോഫ്റ്റ് വെയർ സംസ്ഥാനത്തുണ്ട്. ഒരു മരണം ഉണ്ടായാൽ ആശുപത്രികളിൽ 24 മണിക്കൂറിനകം ഇവ പുതുക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

മരണത്തിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അവ കൃത്യമായി പരിശോധിക്കും. സർക്കാർ എന്നും ജനങ്ങൾക്കൊപ്പം നിന്ന് മുന്നോട്ട് പോകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് മാനദണ്ഡം സംബന്ധിച്ച് ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിൽ മാനദണ്ഡം മാറ്റണമോ എന്നതിൽ പരിശോധന നടത്തുമെന്നും തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News