രാജ്യത്ത് കഴിഞ്ഞ ദിവസം 46,617 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു; 853 മരണം

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 46,617 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 59,384 പേർ രോഗമുക്തി നേടി.ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.09 ലക്ഷമായി കുറഞ്ഞു.

കഴിഞ്ഞ ദിവസം 853പേർക്ക് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് നാല് ലക്ഷം കടന്നു.നിലവിൽ 34 കോടി ഡോസ് വാക്സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്.

രോഗവ്യാപനം ദിവസങ്ങളായി കുറഞ്ഞ് നിന്നിരുന്ന മഹാരാഷ്ട്രയില്‍ പുതിയ കേസുകള്‍ വര്‍ധിച്ചു. രോഗമുക്തരേക്കാള്‍ രോഗബാധിതരാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.19 ലക്ഷം പേരാണ് മഹാരാഷ്ട്രയില്‍ മാത്രം ചികിത്സയില്‍ കഴിയുന്നത്. അതേസമയം ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ഡെൽറ്റ വകബേധത്തിനെതിരെ മികച്ച ഫലങ്ങൾ നൽകുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News