ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ്​ റദ്ദാക്കാനാവില്ലെന്ന്​ ഹൈക്കോടതി

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച ഹർജിയിലാണ് നടപടി .

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ ഇപ്പോൾ എഫ് ഐ ആർ റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം ലക്ഷദ്വീപ് പൊലീസ് റിപ്പോർട്ട് സമർപ്പിക്കണം. അതിന് ശേഷം വിശദമായ വാദം കേൾക്കും. ഐഷയുടെ ഹർജി ഉടൻ തള്ളണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെങ്കിലും വാദം കേൾക്കുന്നതിനായി മാറ്റുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News